05:37pm 11 November 2026
NEWS
പിഎം ഇ-ഡ്രൈവ്: 4500 ഇ-ബസ്സുകൾ കൂടി ബംഗളുരുവിലേക്ക്
28/10/2025  11:16 AM IST
വിഷ്ണുമംഗലം കുമാർ
പിഎം ഇ-ഡ്രൈവ്: 4500 ഇ-ബസ്സുകൾ കൂടി ബംഗളുരുവിലേക്ക്

  പിഎം ഇ-ഡ്രൈവ് പദ്ധതിപ്രകാരം 10,900 ഇ-ബസ്സുകൾ കൂടി വാങ്ങാൻ കേന്ദ്ര ഊർജ്ജവകുപ്പിന്റെ ഉടമസ്ഥതയിലുള്ള സി ഇ എസ് എൽ തീരുമാനിച്ചു. ഇതുമായി ബന്ധപ്പെട്ട മെഗാ ടെണ്ടർ നവംബർ ആറിന് തുറക്കും. 10,900 ഇ-ബസ്സുകൾ വാങ്ങുന്നതിൽ ഏറ്റവും കൂടുതൽ-4500- ലഭിക്കുക ബംഗളുരു മെട്രോ പൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപറേഷന് (ബി എം ടി സി) ആണ്. നിലവിൽ 1799 ഇ- ബസ്സുകൾ ഉൾപ്പെടെ ബി എം ടി സി 7067 ബസ്സുകൾ സർവ്വീസ് നടത്തുന്നുണ്ട്. രണ്ടുവർഷത്തിനുള്ളിൽ ഏതാനും ബാച്ചുകളിലായി 4500 ഇ-ബസ്സുകൾ കൂടി എത്തുന്നതോടെ മൊത്തം ബസ്സുകളുടെ എണ്ണം പതിനൊന്നായിരം കവിയും. പുതിയ ഇ- ബസ്സുകളെത്തുമ്പോൾ പഴക്കം ചെന്ന ഏതാനും സാധാരണ ബസ്സുകൾ സർവ്വീസ് അവസാനിപ്പിക്കും. ഇ -ബസ്സുകളുടെ എണ്ണത്തിൽ കുതിച്ചുകയറ്റമുണ്ടാകും. ബംഗളുരു(4500),ഡൽഹി (2800), ഹൈദരാബാദ് (2000),അഹമ്മദാബാദ് (1000), സൂറത്ത് (600) എന്നിങ്ങനെയാണ് പി എം ഇ -ഡ്രൈവ് പദ്ധതി പ്രകാരം ഇ-ബസ്സുകൾ വിതരണം ചെയ്യുന്നത്. പി എം ഇ-ബസ് സേവ പേയ്‌മെന്റ് സെക്യൂരിറ്റി മെക്കാനിസം (PSM) എന്ന സംവിധാനം വഴി സുരക്ഷിതമായ പണമിടപാട് ഒരുക്കിയിട്ടുണ്ട്. ഏതാണ്ട് രണ്ടു കോടി രൂപ വിലയുള്ള 10- 12 മീറ്റർ വലുപ്പമുള്ള ഇ- ബസ്സിന് പി എം ഇ- ഡ്രൈവ് സ്കീം പ്രകാരം 35 ലക്ഷം രൂപ സബ്‌സിഡി ലഭിക്കും. 2022 മുതൽ ഇതുവരെയായി വ്യത്യസ്ത പദ്ധതികളിലൂടെ സി ഇ എസ് എൽ  7838 ഇ-ബസ്സുകൾ വിവിധ നഗരങ്ങളിലേക്ക് വിതരണം ചെയ്തിട്ടുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img